മണ്ഡല പുനർനിർണയം, വനിതാ സംവരണ ബിൽ ഭേദഗതി എന്നിവ ചർച്ച ചെയ്യുന്നതിനായി പാർലമെന്റിൽ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം സർക്കാർ തേടിയിട്ടുണ്ടെന്നാണ് വിവരം.
വരുന്ന ഓഗസ്റ്റ് 16, 17, 18 തീയതികളിൽ പ്രത്യേക സമ്മേളനം ചേരാനാണ് ആലോചന. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം സർക്കാരിനെ അറിയിക്കാമെന്നാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
മുൻപ് ഏപ്രിലിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ നിർദിഷ്ട ഭേദഗതി ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു.
ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം അന്ന് സർക്കാരിന് ലഭിച്ചിരുന്നില്ല. സഭയിൽ ആകെ ഹാജരായ 528 എം.പിമാരിൽ 298 പേർ മാത്രമാണ് അന്ന് ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.
230 അംഗങ്ങൾ ബില്ലിനെ എതിർക്കുകയും ചെയ്തു. ഇതേത്തുടർന്ന് 54 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിൽ പാസാകാതെ പോയത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ 352 വോട്ടുകൾ ആവശ്യമായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കെറെ വിഭാഗം) എന്നിവയിലെ വിമത എം.പിമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ മുന്നണി.
ഈ പിന്തുണയോടെ ഇത്തവണ ബിൽ സുഗമമായി പാസാക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

