സംവിധായകന് എന്ന നിലയില്‍ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ലോകേഷ് കനകരാജ് ആദ്യമായി നായകനാകുന്ന പുതിയ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (7) തിയറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നത്.
റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ പ്രൊമോ വീഡിയോ ചിത്രത്തിന്റെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.
പ്രമുഖ സംവിധായകന് മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ സംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍.
പ്രശസ്ത താരം വാമിക ഗബ്ബിയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് ചിത്രത്തിൽ വേഷമിടുന്നത്. ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിക ഗബ്ബി എത്തുന്നത്.
റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
വയലൻസിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിൽ നിരവധി വൈകാരിക നിമിഷങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട് പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ, പിആർഒ ശബരി എന്നിവരാണ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

