തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെയും സർവകലാശാലകളെയും കാവിവത്ക്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപി ഭരണകൂടം ആദ്യം കൈവെച്ചത് സർവകലാശാലകളിലാണ്. തങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.
സർവകലാശാലകൾ ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെക്കാനാണ് ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ബി ടീമായി സർക്കാർ മാറുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

