ജമ്മു കശ്മീരിലെ ഉറി അതിർത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച പാകിസ്ഥാൻ അധിനിവേശ കശ്മീർ സ്വദേശിയായ യുവാവിനെ നിയമനടപടികൾക്ക് ശേഷം അധികൃതർ ജന്മനാട്ടിലേക്ക് തിരികെ അയച്ചു. ഇരുപത്തിരണ്ടു വയസ്സുകാരനായ സീഷാൻ മീർ ആണ് പ്രണയസാഫല്യത്തിനായി അതീവ സുരക്ഷാ മേഖലയായ നിയന്ത്രണ രേഖ മറികടന്നത്.
2023 മെയ് 31-നാണ് സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട ഉറി സ്വദേശിനിയായ കാമുകിയെ നേരിൽ കാണുന്നതിനായി യുവാവ് അതിർത്തി കടന്നത്.
സുരക്ഷാ സേന ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും കർശനമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടന്നത് ഭീകരവാദപരമായ നുഴഞ്ഞുകയറ്റമല്ലെന്നും മറിച്ച് പ്രണയബന്ധം മൂലമുള്ള സാഹസമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ജമ്മു കശ്മീർ പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. മടക്കയാത്രയ്ക്ക് മുൻപ് കാമുകിയുമായി അധികൃതർ മൂന്ന് മിനിറ്റ് നീണ്ട
കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയിരുന്നു. വൈകാരികമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉറിയിലെ കാമൻ ക്രോസിങ് വഴി ഇയാളെ പാകിസ്ഥാൻ പ്രതിരോധ സേനയ്ക്ക് കൈമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

