സിപിഎമ്മിൽ നിന്ന് പുറത്തുപോയ **ടി.കെ. ഗോവിന്ദൻ**, **വി.
കുഞ്ഞിക്കൃഷ്ണൻ** എന്നിവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാൻ അവസരമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം **എം.വി. ജയരാജൻ**.
തെറ്റുകൾ തിരുത്തി മടങ്ങാൻ തയ്യാറായാൽ അവരെ സ്വീകരിക്കാൻ പാർട്ടിക്ക് തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചരിത്രപരമായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി **എം.വി. ജയരാജൻ** പറഞ്ഞതിങ്ങനെ: ‘‘ഏതുഘട്ടത്തിലാണ് തെറ്റുതിരുത്തിയാൽ പാർട്ടി അവരോട് പൊറുക്കാത്തത്.
എം.വി.രാഘവൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലത്ത് സിപിഎമ്മുമായി സഹകരിച്ചല്ലേ വന്നത്. കെ.ആർ.ഗൗരിയമ്മ, അവർ പാർട്ടിയിൽ നിന്ന് മാറി എതിരാളികളോടൊപ്പം ചേർന്ന് മന്ത്രിയായി.
അവസാനകാലത്ത് അവരും സിപിഎമ്മുമായി സഹകരിച്ചിട്ടല്ലേ പ്രവർത്തിച്ചത്. യഥാർഥത്തിൽ കമ്യൂണിസ്റ്റുകാരുടെ ഈയൊരു പ്രത്യേകത നമ്മൾ കാണണം.
ഒരിക്കൽ നയപരമായി അല്ലെങ്കിൽ സംഘടനാപരമായി അവർക്ക് തെറ്റുപറ്റി. എന്നുകരുതി ഒരിക്കലും കമ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവൻ ഒറ്റപ്പെടുത്തി മുന്നോട്ട് പോകുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി.
അവരുടെ രാഷ്ട്രീയത്തെ എതിർക്കും. അന്നത്തെ നിലപാടിനെ എതിർക്കും’’.
എന്നാൽ, തെറ്റുതിരുത്താൻ തയ്യാറാകാത്ത പക്ഷം അവർ വഞ്ചകർ തന്നെയാണെന്ന നിലപാടാണ് **എം.വി. ജയരാജൻ** ആവർത്തിക്കുന്നത്.
യുഡിഎഫ് തന്നെ അവർക്ക് തിരുത്താനുള്ള അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അവർക്ക് തിരുത്താനുള്ള അവസരമുണ്ട്.
തിരുത്തുന്നില്ലെങ്കിൽ അവർ വഞ്ചകർ തന്നെയാണെന്ന് പിന്നീട് വിശദീകരണവുമായി ജയരാജൻ രംഗത്തെത്തി. അവർക്ക് തിരുത്താനുള്ള അവസരം യുഡിഎഫ് തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്.
പണ്ട് യുഡിഎഫ് എതിർത്ത പല കാര്യങ്ങളും ഇപ്പോൾ അവർ തന്നെ നടപ്പിലാക്കുകയാണ്. നേരത്തെ അതായിരുന്നില്ല സാഹചര്യം.
അവർ യുഡിഎഫിൽ പോയപ്പോൾ എല്ലാ പ്രതീക്ഷയോടും കൂടി പോയതാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

