വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3ന് ആഗോളതലത്തിൽ പ്രദർശനം ആരംഭിച്ചു.
കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണത്തിനെത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നൽ, വിഷ്ണു വിശാൽ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 2.7 കോടി രൂപയാണ് ആദ്യദിനം ചിത്രം സ്വന്തമാക്കിയത്.
മുൻ ഭാഗത്തിന്റെ ആദ്യദിന കളക്ഷനായ 0.85 കോടി രൂപയെ അപേക്ഷിച്ച് മൂന്നിരട്ടി നേട്ടമാണ് രണ്ടാം ഭാഗം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കുതിപ്പ് തുടരുന്നതിനിടയിൽ, രണ്ടാം ദിനം 4.75 കോടി രൂപ കൂടി ഇന്ത്യയിൽ നിന്ന് നേടി.
ഇതോടെ ആഗോള ബോക്സ് ഓഫീസിൽ 10.42 കോടി രൂപയുടെ കളക്ഷൻ ചിത്രം ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
വീര, കീർത്തി എന്നീ കഥാപാത്രങ്ങളിലൂടെ വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ കുടുംബജീവിതത്തിലെ രസകരമായ സന്ദർഭങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സ്പോർട്സ്, ആക്ഷൻ, കോമഡി, ഫാമിലി ഡ്രാമ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:
നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ
ഛായാഗ്രഹണം: കെ.എം.
ഭാസ്കരൻ
സംഗീതം: ഷോൺ റോൾഡൻ
എഡിറ്റിംഗ്: ഭരത് വിക്രമൻ
ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ
കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്
സബ്ടൈറ്റിൽ: സാജിദ് അലി
പബ്ലിസിറ്റി ഡിസൈനർ: വിയാക്കി
മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്നാഥ്
പിആർഒ: ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

