കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി കെ ശിവകുമാര്‍ ക്യാമ്പിന് തിരിച്ചടിയായി മന്ത്രിസഭയ്ക്കുള്ളിലെ അതൃപ്തി രൂക്ഷമാകുന്നു. ജലസേചന വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി തന്റെ പദവിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് ഭരണതലത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ഇതിന് പിന്നാലെ, ഊര്‍ജ്ജം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കെ ജെ ജോര്‍ജും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്. തന്റെ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നതാണ് കെ ജെ ജോര്‍ജിന്റെ പ്രധാന പരാതി.
ഭരണപരമായ കാര്യങ്ങളില്‍ വേണ്ടത്ര ആലോചന നടത്തുന്നില്ലെന്ന വികാരം മന്ത്രിമാര്‍ക്കിടയില്‍ ശക്തമാണ്. ഇതിനിടെ, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് മുതിര്‍ന്ന നേതാവ് കെ എച്ച് മുനിയപ്പയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ തുടരുകയാണ്. പ്രതിസന്ധികളെല്ലാം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിച്ചുവെന്ന് ഹൈക്കമാന്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട
തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇപ്പോഴും പുകയുകയാണ്. വിമത സ്വരം ഉയര്‍ത്തുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട
നീക്കങ്ങളാണ് നിലവില്‍ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

