ഊരമന നിവാസിയായ സ്കറിയ ചാക്കോ (51) എന്ന തടിവെട്ട് തൊഴിലാളിയുടെ അകാല വിയോഗം ഒരു കുടുംബത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മേയ് 11 വരെ ഭാര്യ അജിക്കും മക്കളായ നിക്സൺ (16), നിഹാൽ (10) എന്നിവർക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചിരുന്ന സ്കറിയയുടെ വേർപാട് കുടുംബത്തിന്റെ ഏക ആശ്രയത്തെയാണ് ഇല്ലാതാക്കിയത്.
സ്കറിയയുടെ തുച്ഛമായ വരുമാനത്തിനൊപ്പം കുടുംബശ്രീ ജോലികൾ ചെയ്ത് അജിയും വരുമാനത്തിന് സഹായം നൽകിയിരുന്നു. മേയ് 11-നു ഉണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്നാണ് സ്കറിയ മരണപ്പെട്ടത്.
ചികിത്സയ്ക്കായി വൻതുക കടം വാങ്ങേണ്ടി വന്നതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർത്തു. ഭർത്താവിന്റെ വേർപാട് ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തിൽനിന്ന് മുക്തയാകാത്ത അജിക്ക് നിലവിൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇതിനിടയിലാണ് കുടുംബത്തിന് തിരിച്ചടിയായി ബാങ്ക് നോട്ടീസെത്തിയത്. രാമമംഗലം സഹകരണ ബാങ്കിൽ നിന്നും 14 സെന്റ് ഭൂമി ഈടുവെച്ച് എടുത്ത വായ്പ പലിശയടക്കം ഏഴര ലക്ഷത്തിലധികം രൂപയായി കുമിഞ്ഞു കൂടിയിരിക്കുകയാണ്.
തുക തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് അടിയന്തര സഹായത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചു.
പിറവം എംഎൽഎയും മന്ത്രിയുമായ അനൂപ് ജേക്കബ്, ആറന്മുള എംഎൽഎ അബിൻ വർക്കി എന്നിവർ രക്ഷാധികാരികളായ സഹായനിധിക്ക് രൂപം നൽകി. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു ചെയർമാനായും, ഊരമന വൈഎംഎ ലൈബ്രറി പ്രസിഡന്റ് എൻ.ഐ.
തോമസ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന സമിതിയാണ് സഹായങ്ങൾ ഏകോപിപ്പിക്കുന്നത്. ധനസഹായത്തിനായി യൂണിയൻ ബാങ്ക് ഊരമന ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 458402010050235
ഐഎഫ്എസ് സി കോഡ്: UBIN0545848
MICR: 682026814
സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട് പ്രത്യാശയോടെ കഴിയുകയാണ് ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

