‘വെള്ളാപ്പള്ളിയുടെ പരാമർശം മറുപടി അർഹിക്കാത്തത്; ഇതിനൊക്കെ ചികിത്സ നൽകണം’
കോഴിക്കോട് ∙ മലപ്പുറം ജില്ലയ്ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു.
‘‘എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണം എന്ന് മാത്രമേ പറയാനുള്ളൂ.
അരിഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല അദ്ദേഹം പറഞ്ഞത്. കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണ്’’– പി.എം.എ സലാം പറഞ്ഞു
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

