.news-body p a {width: auto;float: none;} റോം : ഇറ്റലിയിൽ സംരക്ഷിത പട്ടികയിൽപ്പെട്ട താറാവിനെ വേട്ടയാടി പുലിവാല് പിടിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ.
ട്രംപ് ജൂനിയർ രാജ്യത്തെയും യൂറോപ്യൻ യൂണിയന്റെയും പ്രകൃതി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്നും ഇറ്റാലിയൻ ഗ്രീൻ പാർട്ടി അംഗങ്ങൾ ആരോപിച്ചു. ഡിസംബറിൽ വെനീസിന് സമീപത്തുവച്ചാണ് ട്രംപ് ജൂനിയർ റഡ്ഡി ഷെൽഡക്കിനെ (ചക്രവാകം/ബ്രാഹ്മിണി താറാവ്) വേട്ടയാടിയത്.
ട്രംപ് ജൂനിയറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി എം.പിമാർ പാർലമെന്റിൽ പരാതി സമർപ്പിച്ചു. വെനീസ് ലെഗൂണിലെ യൂറോപ്യൻ യൂണിയന്റെ ‘ നാച്ചുറ 2000 ” സംരക്ഷിത മേഖലയിൽ ട്രംപ് ജൂനിയർ വേട്ടയാടൽ നടത്തുന്നതിന്റെ വീഡിയോ കണ്ടതായി ഇവർ പറയുന്നു.
ചത്ത പക്ഷിയേയും പിടിച്ചു നിൽക്കുന്ന ട്രംപ് ജൂനിയറിനെ വീഡിയോയിൽ കാണാമെന്നും സംരക്ഷിത സ്പീഷീസിൽപ്പെട്ട പക്ഷിയെ കൊല്ലുന്നതോ പിടികൂടുന്നതോ കുറ്റകരമാണെന്നും എം.പിമാർ പറയുന്നു.
ഇറ്റലിയിൽ വേട്ടയാടലിന് നിരോധനമില്ല. എന്നാൽ കർശന നിയന്ത്രണങ്ങളുണ്ട്.
അതേ സമയം, നിയമപരമായാണ് മേഖലയിൽ കടന്നതെന്നും, എം.പിമാർ പറയുന്ന പക്ഷി ചത്തത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് ട്രംപ് ജൂനിയറിന്റെ വക്താവ് പ്രതികരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

