തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ തള്ളിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി.
സതീശൻ. ‘ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന’ തലക്കെട്ടോടെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയാണ് നീക്കം ചെയ്തത്.
പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് എ.പി. സുന്നി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന് പിന്നാലെയാണ് നടപടി.
ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. സമസ്ത സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
പ്രസ്താവന പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ശക്തമായി ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾ അടങ്ങിഒതുങ്ങി വീടുകളിൽ ഇരിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പൂർണ്ണമായി തള്ളിക്കൊണ്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ക്ലിഫ് ഹൗസിൽ വെച്ച് കാന്തപുരം വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

