വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ തിരിച്ചടികൾക്ക് പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ പേസ് ബൗളർ അൻഷുൽ കാംബോജ് ചരിത്രം കുറിച്ചിരിക്കുകയാണ്. കിവീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് വലം കയ്യൻ പേസർ സ്വന്തമാക്കിയത്.
രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ വിദേശത്തെ എക്കാലത്തെയും മികച്ച സ്പെല്ലുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ പ്രകടനത്തിലൂടെ കൃത്യം 21 വർഷം മുൻപ് ആശിഷ് നെഹ്റ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് കാംബോജ് എത്തിയിരിക്കുന്നത്.
ശ്രീലങ്കയ്ക്ക് എതിരായി ദാംബൂലയിൽ വെച്ചായിരുന്നു നെഹ്റയുടെ ചരിത്രപ്രകടനം. അന്ന് പത്ത് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 22 റൺസ് വഴങ്ങി നെഹ്റ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
സമാനമായ രീതിയിൽ 2006ൽ വെസ്റ്റ് ഇൻഡീസിനെതിരെ അജിത് അഗാർക്കറും 2016ൽ സിംബാബ്വെയ്ക്ക് എതിരെ ജസ്പ്രിത് ബുമ്രയും മികച്ച ബോളിങ് പുറത്തെടുത്തിരുന്നു. ഇതിൽ അഗാർക്കർ രണ്ട് വിക്കറ്റും ബുമ്ര നാല് വിക്കറ്റുമാണ് നേടിയത്.
എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി രണ്ട് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെയാണ് കാംബോജ് 22 റൺസ് മാത്രം വിട്ടുകൊടുത്തത് എന്നത് ശ്രദ്ധേയമാണ്. ഓക്ലൻഡിൽ നടന്ന മത്സരത്തിൽ കാംബോജിന് പുറമെ അർഷദീപ് സിങ്, ഗുർനൂർ ബ്രാർ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇതോടെ കിവീസ് നിര വെറും 40.2 ഓവറിൽ 185 റൺസിന് പുറത്താവുകയായിരുന്നു. കളിയിൽ കിവീസ് നിരയിലെ മിച്ചൽ സാന്റനറിന്റേയും നാഥാൻ സ്മിത്തിന്റേയും നിർണ്ണായക വിക്കറ്റുകളാണ് കാംബോജ് പിഴുതത്.
ഈ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും കാംബോജ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 185 റൺസ് ലക്ഷ്യം പിന്തുടർന്ന് അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
മത്സരത്തിനിടയിൽ പലതവണ മഴ വില്ലനായി എത്തിയതിനെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 32 ഓവറിൽ 143 റണ്ണായി ചുരുക്കിയിരുന്നു. വെറും 51 പന്തിൽ 74 റൺസ് വാരിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.
നായകൻ ശുഭ്മാൻ ഗിൽ 37 റൺസ് നേടി മികച്ച പിന്തുണ നൽകിയെങ്കിലും, രോഹിത് ശർമ (0), അക്സർ പട്ടേൽ (0), ശ്രേയസ് അയ്യർ (15) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

