ഇസ്രയേലിനു നൽകിവരുന്ന സൈനികസഹായം ഈ വർഷത്തോടെ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വാഷിങ്ടണിൽ ഇടക്കാല തിരഞ്ഞെടുപ്പുദിനത്തിൽ മാധ്യമങ്ങൾക്ക് നൽകിയ ഫോൺ അഭിമുഖത്തിനിടയിലാണ് ഈ നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്.
ഏതാണ്ട് 4 ബില്യൻ ഡോളർ വിലമതിക്കുന്ന സൈനികസഹായം ഇനി നൽകേണ്ടതില്ലെന്നും, ഇസ്രയേലിന് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ സഹായത്തിന് പകരമായി ഇനിമുതൽ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കാനാണ് തീരുമാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ സഹായം പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെയാണെന്നും ട്രംപ് അവകാശപ്പെട്ടു. മുൻകാലങ്ങളിൽ യുഎസിൽനിന്നുള്ള സാമ്പത്തിക സഹായങ്ങൾ ക്രമേണ കുറയ്ക്കുന്നതിനെക്കുറിച്ച് നെതന്യാഹു സൂചനകൾ നൽകിയിരുന്നെങ്കിലും, ട്രംപിന്റെ ഈ പൊടുന്നനെയുള്ള ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിലും ഇസ്രയേലിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

