ഡൽഹി ജന്തർമന്ദറിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. എസ്ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാൻേഷ് കുമാറിനെതിരെയാണ് ഡൽഹിയിൽ പ്രതിഷേധം അരങ്ങേറുന്നത്.
സമരവേദിയിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ ഇതിനോടകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. “വോട്ട് മോഷ്ടിക്കുന്നവരേ, അധികാരം ഒഴിയുക” എന്ന ശക്തമായ ആവശ്യമാണ് സമരക്കാർ ഭരണാധികാരികളുടെ മുന്നിൽ ഉന്നയിക്കുന്നത്.
എസ്ഐആർ നടപടികളിലൂടെ വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി പേരുകൾ വെട്ടിമാറ്റിയ സംഭവത്തിൽ പ്രതിരോധത്തിലായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാൻേഷ് കുമാർ കടുത്ത ജനരോഷമാണ് നേരിടുന്നത്. ഇതിന്റെ ഭാഗമായി ‘റദ്ദ് കരോ എസ് ഐ ആർ… സ്ക്രാപ്പ് എസ് ഐ ആർ’ തുടങ്ങിയ മുദ്രാവാക്യങ്ങളും സമരക്കാർ ജന്തർമന്ദറിൽ മുഴക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

