കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് പ്രശസ്തമായ ആന പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വസതിയിൽ വെച്ചാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി (25 വർഷമായി) കേരളത്തിലെ ആനപ്രേമികളുടെയും പൊതുജനങ്ങളുടെയും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഈ കൊമ്പൻ. ഉടമസ്ഥരായ പല്ലാട്ട് കുടുംബത്തിന്റെ ഏറെ വാത്സല്യത്തിന് പാത്രമായിരുന്ന ആനയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും ആനപ്രേമി സമൂഹവും.
വൈകുന്നേരം ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചത്. പ്രദേശത്ത് പെയ്ത ശക്തമായ മഴയോടൊപ്പമെത്തിയ ഇടിമിന്നൽ പല്ലാട്ട് ബ്രഹ്മദത്തനും ഏൽക്കുകയായിരുന്നു.
തുടക്കത്തിൽ ആനയ്ക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് പറ്റിയിട്ടുള്ളതെന്നാണ് കരുതിയത്. എന്നാൽ മിനിറ്റുകൾക്കകം ആനയിൽ അനക്കമില്ലാതായതോടെ ഉടൻതന്നെ മൃഗഡോക്ടറെത്തി പരിശോധന നടത്തി.
പരിശോധനയിൽ ആന ചരിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

