എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. പരിശോധനയിൽ പൈലറ്റ് സുദീപ് വസിഷ്ഠ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഓഗസ്റ്റ് 4-ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യയുടെ AI2379 വിമാനം ഏകദേശം 300 അടി താഴേക്ക് പതിച്ചിരുന്നു. ഈ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
145 യാത്രക്കാരുമായി 36,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറുകളെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം നടത്തിവരികയാണ്. AAIBയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും തകരാറിലായതായി കണ്ടെത്തിയിരുന്നു.
സംഭവത്തെ ഗൗരവമായി കാണുന്നതായും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

