സംസ്ഥാനത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പുതിയ പരാമർശം.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് ജനങ്ങളുടെ യാത്രാ ശീലങ്ങളെയും പൊതുസേവന സമീപനങ്ങളെയും കുറിച്ച് മന്ത്രി വിമർശനാത്മകമായ നിരീക്ഷണം പങ്കുവെച്ചത്. പണം ഈടാക്കാത്ത കെഎസ്ആർടിസി ബസുകളിലേക്ക് സ്ത്രീകൾ തള്ളിക്കയറുന്ന പ്രവണതയുണ്ടെന്ന് യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ ഇതേ ആളുകൾ തന്നെ തങ്ങളുടെ മക്കളെ ഉയർന്ന ഫീസ് നൽകി സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കാൻ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആരോഗ്യരംഗത്തെ സമീപനങ്ങളെക്കുറിച്ചും മന്ത്രി പരാമർശമുണ്ടായി.
അസുഖം ബാധിച്ചാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ സർക്കാർ ആശുപത്രികളുടെ വരാന്തകളിൽ ചെന്ന് കിടക്കുന്ന സാഹചര്യം കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റത്തിലെ വൈരുദ്ധ്യമാണെന്ന് വ്യക്തമാക്കിയ സി.പി. ജോൺ, ഇത്തരത്തിലുള്ള പൊതുസ്വഭാവം അതിശയിപ്പിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനതയുടെ പൊതുവായ ജീവിതരീതികളെയും മുൻഗണനകളെയും ചോദ്യം ചെയ്യുന്നതാണ് മന്ത്രിയുടെ ഈ വിവാദ പ്രസ്താവന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

