സാഹിത്യപ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന വേദിയിലേക്ക് പുതിയ രചനകൾ ക്ഷണിക്കുന്നു. സമകാലിക മലയാള സാഹിത്യത്തിലെ മികച്ച സൃഷ്ടികൾക്ക് ഇടം നൽകുന്ന ചില്ല എന്ന പംക്തിയിലേക്ക് കവിതകളും കഥകളും അയക്കാവുന്നതാണ്.
താല്പര്യമുള്ള എഴുത്തുകാർ തങ്ങളുടെ രചനകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. രചനകൾക്കൊപ്പം രചയിതാവിന്റെ വ്യക്തമായ മേൽവിലാസം, ഫോൺ നമ്പർ, എന്നിവ ഉൾപ്പെടുത്തുകയും അതോടൊപ്പം ഒരു ഫോട്ടോ കൂടി സമർപ്പിക്കുകയും വേണം.
ലഭിക്കുന്ന രചനകളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും പ്രസിദ്ധീകരിക്കുന്നത്. കൂടുതൽ സാഹിത്യ സൃഷ്ടികൾ വായിക്കാൻ താല്പര്യമുള്ളവർക്ക് വെബ്സൈറ്റിലെ പ്രത്യേക ലിങ്കുകൾ സന്ദർശിക്കാവുന്നതാണ്.
ഈ പംക്തിയിൽ പ്രസിദ്ധീകരിച്ച ഒരു കവിതയുടെ ഭാഗം താഴെ നൽകുന്നു:
“എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
പകൽ മുഴുവൻ പുഴയുടെ
അരിക് ചേർന്ന് നടന്നു
ഉച്ചയൂണിന്റെ പാതി നീട്ടിവെച്ചു
എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
നഷ്ടപ്പെട്ടവരെയെല്ലാം വീണ്ടെടുക്കാൻ
പുഴയുടെ പാട്ട് ജലത്തിന്റെ
താരാട്ട് പോലെ തോന്നിച്ചു
കഴിഞ്ഞ പ്രളയത്തിൽ കാണാതായ
മനുഷ്യരുണ്ടായിരിക്കണം
പാട്ടിന്റെ വരികൾ അങ്ങിങ്ങ് മൂളിക്കേട്ടു”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

