ദുബായ്യിലെ ജബൽ അലി റോഡിലുണ്ടായ വാഹനാപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ഒരു കാറും മൂന്ന് ബസുകളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് യാത്രക്കാർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളാണുള്ളത്.
പരിക്കേറ്റവരെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. യാത്രയ്ക്കിടെ റോഡിന് നടുവിൽ വെച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും വാഹനം വഴിയിൽ നിന്നുപോവുകയുമായിരുന്നു.
പിന്നാലെ വന്ന കാറിനും രണ്ട് ബസുകൾക്കും മുന്നിൽ തടസ്സമായി നിന്ന ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. വാഹനങ്ങൾ നിയന്ത്രണം വിട്ട് ബസിന് പിന്നിലിടിച്ചതോടെ കൂട്ടിയിടി സംഭവിക്കുകയായിരുന്നു.
അപകടം നടന്ന കൃത്യമായ തീയതിയോ സമയമോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിവരം ലഭിച്ചയുടൻ ദുബായ് ട്രാഫിക് പൊലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയും ചെയ്തതായി ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഈസാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

