രാജ്യസഭയിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖർഗെ, പവൻ ഖേര, മൻസൂർ അലിഖാൻ എന്നിവർ ജനവിധി തേടും.
വിവിധ സംസ്ഥാനങ്ങളിലായി മത്സരിക്കുന്ന മറ്റ് സ്ഥാനാർത്ഥികളുടെ പട്ടികയും പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ നിന്ന് മീനാക്ഷി നടരാജൻ, രാജസ്ഥാനിൽ നിന്ന് നീരജ് ദങ്കി, തമിഴ്നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തി, ജാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.
രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 18-ന് നടക്കും. അരുണാചൽ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നാല് വീതം സീറ്റുകളിലും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് വീതം സീറ്റുകളിലും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. കൂടാതെ അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ട് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

