കാസറഗോഡ് ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
കാലവർഷം സംസ്ഥാനത്ത് പ്രവേശിക്കാനിരിക്കെയാണ് കാലാവസ്ഥാ വകുപ്പിന്റെ ഈ സുപ്രധാന മുന്നറിയിപ്പ് പുറത്തുവന്നത്. കാറ്റിന്റെ വേഗത വർധിക്കുന്ന സാഹചര്യത്തിൽ മരങ്ങൾ കടപുഴകി വീഴാനും കൊമ്പുകൾ ഒടിഞ്ഞു വീണും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
അതിനാൽ ശക്തമായ കാറ്റും മഴയും ഉള്ള സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.
വീട്ടുപരിസരത്തുള്ള മരങ്ങളുടെ അപകടസാധ്യതയുള്ള കൊമ്പുകൾ വെട്ടിയൊതുക്കി മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി ബന്ധപ്പെട്ട
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

