ഉന്നത വിദ്യാഭ്യാസത്തിനായി മലയാളികൾ കർണാടകയെ ആശ്രയിക്കുന്നത് പതിവാണെങ്കിലും, ഇതിന് വിപരീതമായി തന്റെ മകളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ച് പഠിപ്പിച്ച ചരിത്രമുണ്ട് കർണാടക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യു.ടി.ഖാദർ. അദ്ദേഹത്തിന്റെ മകൾ ഹവ്വ നസീമ, മലപ്പുറം മഅ്ദിൻ അക്കാദമിയിൽ ഖുർആൻ പഠനം പൂർത്തിയാക്കിയ ശേഷം മഞ്ചേരി ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ വിദ്യാഭ്യാസം നേടിയിരുന്നു. പിന്നീട് മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ നിന്ന് ബിഎ സൈക്കോളജിയും പൂർത്തിയാക്കി.
കേരളവുമായി ദീർഘകാലത്തെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് യു.ടി.ഖാദർ. കാസർകോട് ഉപ്പള ഗേറ്റിനടുത്ത പള്ളം സ്വദേശിയായ അന്തരിച്ച യു.ടി.
ഫരീദിന്റെ മകനാണ് അദ്ദേഹം. 1972, 1978, 1999, 2004 വർഷങ്ങളിൽ മംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ ആയിരുന്നു ഫരീദ്.
ഖാദറിന്റെ പത്നി ലമിസ് ചട്ടഞ്ചാൽ സ്വദേശിനിയാണ്. കാസർകോട് ജില്ലയിൽ നിന്നുള്ളവർ മാത്രമല്ല, കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റ കർഷകർ അടക്കം കർണാടകയിലെ ഈ മണ്ഡലത്തിലെ നിർണായക വോട്ട് ബാങ്കാണ്.
മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമായ ഖാദർ, നേരത്തെ കർണാടക സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013-ൽ ആദ്യമായി മന്ത്രിയായ അദ്ദേഹം, ആരോഗ്യ–ഭക്ഷ്യ–കുടുംബക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തു.
തുടർന്ന് 2016–18 കാലയളവിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും, 2018–19ൽ ഭവന വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. മലയാളത്തോട് പ്രത്യേക മമത പുലർത്തുന്ന ഇദ്ദേഹം, തന്റെ ഔദ്യോഗിക സ്റ്റാഫുകളിലും മലയാളികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം സംസാരിക്കാൻ പ്രയാസമില്ലാത്ത അദ്ദേഹം, ആശയവിനിമയത്തിന് പലപ്പോഴും കന്നഡയും ഇംഗ്ലീഷും കൂടി കലർത്താറുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മംഗളൂരുവിൽ നടന്ന വിരുന്നിൽ കാസർകോടു നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളത്. ബൈക്ക് ആംബുലൻസ് സംവിധാനം, ആരോഗ്യ ശ്രീ പദ്ധതി എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്തെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.
കൂടാതെ, കർണാടകയിലെ ജില്ലാ-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിച്ചതും, മംഗളൂരുവിൽ ഭൂഗർഭ വൈദ്യുതി പദ്ധതിക്ക് തുടക്കം കുറിച്ചതും യു.ടി.ഖാദറിന്റെ നേതൃത്വത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

