ഒമ്പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി; നാലുപേർക്ക് സസ്പെൻഷൻ
താമരശ്ശേരി∙ പുതുപ്പാടി ഗവ. ഹൈസ്കൂളിൽ ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ മര്‍ദിച്ചതായി പരാതി.
ഇതുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഈ വിദ്യാർഥികളെ 14 ദിവസത്തേക്ക് സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.
Also Read
പത്താം ക്ലാസിലെ 15 വിദ്യാര്‍ഥികൾ ക്ലാസ്മുറിക്കുള്ളിൽവച്ച് മർദിച്ചെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
തലയ്ക്കും കണ്ണിനും പരുക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചൊവ്വാഴ്ച പരിശോധന നടത്തി. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണോ എന്നു വിലയിരുത്താൻ ഇന്ന് വിദ്യാർഥിയെ സ്വകാര്യ കണ്ണാശുപത്രിയിൽ പരിശോധനയ്ക്കും വിധേയനാക്കിയിട്ടുണ്ട്.
Also Read
സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്.
അതേസമയം, കുട്ടിക്കു സാരമായ പരിക്കേറ്റിട്ടും സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാൽ രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.
Also Read
സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമനടപടിക്കൊപ്പം നിൽക്കുമെന്നാണ് രക്ഷിതാക്കളെ അറിയിച്ചതെന്നും സ്കൂൾ എച്ച്എം അറിയിച്ചു.
സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ താമരശ്ശേരി പൊലീസിനും താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിനു വിശദമായ റിപ്പോർട്ട് നൽകി. പരുക്കേറ്റ വിദ്യാർഥിയും മർദിച്ച സംഘത്തിലെ ഒരു വിദ്യാർഥിയും തമ്മിൽ നാലുമാസം മുൻപ് അടിവാരം പള്ളിയിൽവച്ച് വാക്കേറ്റമുണ്ടായിരുന്നതായി പരുക്കേറ്റ വിദ്യാർഥിയുടെ സഹോദരൻ പറഞ്ഞു.
ഈ സംഭവത്തിനുശേഷം വിദ്യാർഥിക്ക് ഭീഷണിയുണ്ടായിരുന്നതായും സഹോദരൻ സൂചിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

