കോട്ടയം: കോട്ടയം കോരുത്തോട് വീട്ടിലെ അലമാരയ്ക്ക് അകത്ത് രാജവെമ്പാല. കോരുത്തോട് സ്വദേശി സത്യൻ മുത്തേരിയുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. അലമാര വീടിന് പുറത്തിറക്കിയാണ് പാമ്പിനെ പിടിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. തുണിയെടുക്കാൻ അലമാര തുറന്നപ്പോഴാണ് ഉള്ളിൽ രാജവെമ്പാലയെ കണ്ടത്.
ഭയന്ന് പുറത്തേക്കോടിയ കുടുംബാംഗങ്ങൾ വനംവകുപ്പിനെ വിവരമറിയിച്ചു. മുണ്ടക്കയത്ത് നിന്നുള്ള വനംവകുപ്പിന്റെ ആർആർടി സംഘം എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. വീടിനകത്ത് നിന്നും അലമാര പുറത്തെത്തിച്ചതിന് ശേഷമാണ് പാമ്പിനെ പുറത്തെടുത്തത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ കൊണ്ടുപോയി. അതേ സമയം എങ്ങനെയാണ് അലമാരയ്ക്ക് അകത്ത് പാമ്പ് എത്തിയതെന്ന സംശയത്തിലാണ് കുടുംബാംഗങ്ങൾ.
ഇവിടം പാമ്പിന്റെ ശല്യമുള്ള പ്രദേശമല്ലെന്നും പ്രദേശവാസികളും കുടുംബവും ഒരുപോലെ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിന്റെ ആശ്വാസത്തിലാണ് കുടംബം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

