നേപ്പാളിലെ കഠ്മണ്ഡുവിൽ നിന്നും ഏകദേശം 50 കിലോമീറ്റർ അകലെ സോലുഖുംബു ജില്ലയിലെ എവറസ്റ്റ് ബേസ് ക്യാംപിന് സമീപം മലയുടെ താഴ്വാരത്തിലുള്ള ഹെലിപാഡിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ ദാരുണമായി കൊല്ലപ്പെട്ടു. ഹെലിപാഡിൽ ഒരേസമയം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകൾ മറ്റൊരു ഹെലികോപ്റ്ററിൽ തട്ടുകയായിരുന്നു.
തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇരു ഹെലികോപ്റ്ററുകളും താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ നൽകുന്ന വിവരപ്രകാരം ഫിഷ്ടെയിൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് ഫെരിചെ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ചത്.
ഫിഷ്ടെയിൽ എയർ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രജ്ജ്വൽ കെ.സിയും എയർ ഡൈനാസ്റ്റി ഹെലികോപ്റ്റർ ക്യാപ്റ്റൻ രവീന്ദ്ര പ്രജാപതിയുമാണ് നിയന്ത്രിച്ചിരുന്നത്. “ഫിഷ്ടെയിൽ എയർ ഹെലികോപ്റ്ററിലെ ഒരു യാത്രികൻ മരിക്കുകയും ക്യാപ്റ്റന് പരുക്കേൽക്കുകയും ചെയ്തു” എന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ക്യാപ്റ്റൻ രവീന്ദ്ര പ്രജാപതിക്കാണ് പരുക്കേറ്റത്. ഫിഷ്ടെയിൽ എയർ ഹെലികോപ്റ്ററിലുണ്ടായിരുന്ന ചെന്നൈ സ്വദേശിയായ വസന്ത് കുമാർ (47) ആണ് ചൊവ്വാഴ്ച രാവിലെയുണ്ടായ ഈ അപകടത്തിൽ മരണപ്പെട്ടത്.
അപകടത്തിൽ ഇന്ത്യൻ വംശജനും ന്യൂസീലൻഡ് പൗരനുമായ ശൈലേഷ് കിഷന് (53) പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് സിംരിക് എയറിന്റെ ഹെലികോപ്റ്റർ എത്തിച്ചേർന്നിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂവെന്നും നേപ്പാൾ അധികൃതർ വ്യക്തമാക്കി.
റോഡ് ഗതാഗതം ദുർഘടമായ നേപ്പാളിലെ മലയോര മേഖലകളിൽ വിനോദസഞ്ചാരികളെയും പർവതാരോഹകരെയും എത്തിക്കുന്നതിനായി ഹെലികോപ്റ്റർ സർവീസുകളെയാണ് വ്യാപകമായി ആശ്രയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

