തിരുവനന്തപുരം: വർക്കലയിൽ വെച്ച് സഹയാത്രികൻ ട്രെയിനിൽ നിന്നും തള്ളിയിട്ട പത്തൊൻപതുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആശുപത്രി സൂപ്രണ്ടിനോട് മന്ത്രി ആവശ്യപ്പെട്ടു. തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ സോന എന്ന ശ്രീക്കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇതിനിടെ, പെൺകുട്ടി വീണുകിടന്ന സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം രാത്രി കേരള എക്സ്പ്രസിലാണ് സംഭവം.
ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ സഹയാത്രികൻ തള്ളിയിടുകയായിരുന്നു. ശുചിമുറിക്ക് സമീപം വെച്ചുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
വാതിൽപ്പടിയിൽ നിന്നും മാറാത്തതിലുള്ള പ്രകോപനത്തിൽ പ്രതി പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായതായും സൂചനകളുണ്ട്.
റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലുള്ള പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബത്തിന്റെ ആരോപണം വർക്കലയിൽ ട്രെയിനിൽ നിന്നും সহയാത്രികൻ തള്ളിയിട്ട
ശ്രീക്കുട്ടിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും അർഹമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമായി കുടുംബം. ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നും എന്നാൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദർശിനി ആരോപിച്ചു.
ട്രെയിനുകളിലെ സുരക്ഷയെ ചോദ്യം ചെയ്ത അവർ, മകൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുകളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായും എന്നാൽ നിലവിൽ കൃത്യമായ ചികിത്സ നൽകുന്നില്ലെന്നും അമ്മ പറയുന്നു.
തിരുവനന്തപുരത്തേക്ക് വരുന്നത് മുത്തശ്ശിയെ അറിയിച്ച ശേഷമാണെന്നും അമ്മ പ്രിയദർശിനി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

