കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ ഗുരുതര വീഴ്ചയുണ്ടായതായി മാതാപിതാക്കളുടെ പരാതി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്.
തുടർന്ന് ഒരു വർഷത്തോളം കുഞ്ഞ് കടുത്ത വേദനയാണ് അനുഭവിച്ചതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ശരീരത്തിൽ നിന്നും സൂചി പുറത്തെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് പ്രസവം നടന്നത്.
തുടർന്ന് കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് എൻഐസിയുവിലേക്ക് (NICU) മാറ്റുകയായിരുന്നു. ഈ ചികിത്സയ്ക്കു ശേഷമാണ് കുഞ്ഞിന്റെ ശരീരത്തിൽ തടിപ്പും മറ്റ് അസ്വസ്ഥതകളും കണ്ടുതുടങ്ങിയതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.
കുഞ്ഞ് കടുത്ത വേദനയിലാണെന്ന് മനസ്സിലായെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ ഏറെ വൈകി. കുഞ്ഞിന്റെ ശരീരത്തിലെ തടിപ്പിനെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വിവരം നൽകിയെങ്കിലും, സ്കാനിംഗിൽ കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ച് തങ്ങളെ മടക്കി അയയ്ക്കുകയാണുണ്ടായത്.
എന്നാൽ, പരാതിപ്പെട്ട ഭാഗത്ത് സ്കാനിങ് നടത്തിയിരുന്നില്ല എന്ന് പിന്നീട് വ്യക്തമായതായി കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസം ശരീരത്തിൽ വീണ്ടും വലിയ രീതിയിൽ തടിപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതും, പരിശോധനയിൽ സൂചി കണ്ടെത്തി അടിയന്തരമായി നീക്കം ചെയ്തതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

