യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി ദേശീയപാത 66-ലെ ആറുവരിപ്പാതയിലൂടെ എതിർദിശയിൽ ബസ് ഓടിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക എന്ന സ്വകാര്യ ബസിനാണ് 7500 രൂപ പിഴ ചുമത്തിയത്.
സംഭവത്തിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്കും അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയിൽ ഗുരുതരമായ ഗതാഗത നിയമലംഘനം അരങ്ങേറിയത്.
തിരക്കേറിയ ആറുവരിപ്പാതയിലൂടെ ഏകദേശം അഞ്ച് കിലോമീറ്ററോളമാണ് ഈ ബസ് റോങ് സൈഡിൽ സർവീസ് നടത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം നടത്തി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി, കുറ്റക്കാരനായ ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തിൽ നിർബന്ധിത പരിശീലനം പൂർത്തിയാക്കണമെന്നും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

