ഭോപ്പാല്‍: രാജ്യത്തോടുള്ള ‘ഓപ്പറേഷന് സിന്ദൂർ’ വിശദീകരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്ക് നിയമനടപടിയിൽ നിന്നും സംരക്ഷണം. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയാണ് മധ്യപ്രദേശ് സർക്കാർ ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച സർക്കാർ നിലപാട് സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിക്കും. മന്ത്രിയെ വിചാരണ ചെയ്യുന്നതിന് അനുമതി നൽകേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം ഗവർണർ മംഗുഭായ് പട്ടേൽ അംഗീകരിച്ചിട്ടുണ്ട്.
വിജയ് ഷായ്ക്കെതിരെ പരാതിക്കാരാരുമില്ലെന്നും, പ്രസംഗത്തിനിടയിൽ കേണല്‍ സോഫിയ ഖുറേഷിയുടെ പേര് മന്ത്രി നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സർക്കാർ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

