പ്രസിദ്ധമായ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ നാളെ (04) നടക്കും. ആറന്മുളയിൽ അന്നദാനപ്രഭുവായ പാർഥസാരഥിയുടെ മുൻപിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടുന്ന വിശേഷാൽ ദിനമാണിത്.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭഗവാൻ പാർഥസാരഥിക്കു സമർപ്പണങ്ങൾ നടക്കും.
ക്ഷേത്രത്തിനുള്ളിൽ മാത്രം 351 പറ അരിയുടെ സദ്യയാണ് ഇത്തവണ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമിരോഹിണിയോടനുബന്ധിച്ച് തയ്യാറാക്കുന്നത്.
ക്ഷേത്ര ഊട്ടുപുരയിലെ അടുപ്പിലേക്കു പ്രസാദ് അഗ്നി പകർന്നതോടെ വള്ളസദ്യയ്ക്കുള്ള ഔദ്യോഗിക ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വള്ളസദ്യയ്ക്ക ആവശ്യമായ തൈര് ചേനപ്പാടി ഗ്രാമത്തിൽ നിന്നു ഭക്തജനങ്ങൾ പ്രത്യേക ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ച് കൊടിമരച്ചുവട്ടിൽ സമർപ്പിക്കും.
പ്രശസ്തമായ 125 ലീറ്റർ അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഭക്തർക്കായി വിളമ്പുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന സദ്യ ഉച്ചകഴിഞ്ഞ് 3.30 വരെ നീണ്ടുനിൽക്കും.
ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

