പ്രമുഖ വാഹന നിർമാതാക്കളുടെയും റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും നേതൃത്വത്തിൽ കർണാടകയിൽ വൻ നിക്ഷേപക്കുതിപ്പ്. പുതിയ പദ്ധതികൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനുമായി ആകെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുവഴി സംസ്ഥാനത്ത് 66,000-ത്തോളം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. മുഖ്യമന്ത്രി ഡി.കെ.
ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ക്ലിയറൻസ് കമ്മിറ്റി യോഗം 9 പുതിയ നിക്ഷേപ പദ്ധതികൾക്കും 8 വിപുലീകരണ പദ്ധതികൾക്കുമാണ് അനുമതി നൽകിയത്. പുതിയ പദ്ധതികൾ വഴി മാത്രം 25,710.56 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തും.
ഇതിലൂടെ 64,349 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്: * ഹീറോ ഫ്യൂച്ചർ എനർജീസ്: 9,760 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതുവഴി 3,200 പേർക്ക് പുതിയ തൊഴിൽ ലഭിക്കും.
* മഹീന്ദ്ര എയറോനോട്ടിക്സ്: 2,300 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. 3,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
* വൈബ്രൻസി റിയൽ എസ്റ്റേറ്റ്: 2,195.94 കോടി രൂപ നിക്ഷേപിച്ച് 30,000 തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് വ്യക്തമാക്കി.
* ട്രോൾട്ട് ബയോഎനർജി: 2,988 കോടിയുടെ പദ്ധതിയൊരുക്കി 21,436 പേർക്ക് തൊഴിൽ ലഭ്യമാക്കും.
* ടൊയോട്ട
കിർലോസ്കർ മോട്ടോർ: 1,200 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിലൂടെ 500 പേർക്ക് തൊഴിൽ ലഭിക്കും.
ഇതിനുപുറമെ ഏക്കസ് കൺസ്യൂമർ പ്രോഡക്ട്സ്, എപ്സിലോൺ കാം, നിറാണി ഷുഗേഴ്സ്, ലൈറ്റ്ഹൗസ് കാന്റൺ ഓൾട്ടർനേറ്റീവ്സ് അസറ്റ് മാനേജർ തുടങ്ങിയവയും പുതിയ പദ്ധതികളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മറ്റ് പ്രധാന കമ്പനികളിൽ ഉൾപ്പെടുന്നു. ടിവിഎസ് മോട്ടോർ, ഹോണ്ട
കാർസ്, ഭീമ ഫൈൻ കെമിക്കൽസ്, എൻഷുവർ റിലയബിൾ പവർ സൊല്യൂഷൻസ്, സൻസേറ എൻജിനീയറിങ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് തങ്ങളുടെ നിലവിലുള്ള പദ്ധതികളിൽ അധിക നിക്ഷേപം നടത്തി പ്രവർത്തനം വിപുലീകരിക്കുന്നത്. വ്യവസായ ലൈസൻസുകൾ അനുവദിക്കുന്നതിന് മുൻപ് ഓരോ പദ്ധതിയെക്കുറിച്ചും സമഗ്രമായ പ്രീ-ഓഡിറ്റിങ് നടത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ.
ശിവകുമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വ്യവസായ നയങ്ങൾ കമ്പനികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

