കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) കോട്ടയം മേഖലാ സമ്മേളനം സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. കെ.
അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സംഘടനാ ശക്തി കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ഐക്യത്തോടെയും പോരാട്ടവീര്യത്തോടെയും മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സ. ശിവറാം കെ.
കെ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ.
സജീവ് എസ്., സംസ്ഥാന വൈസ് പ്രസിഡന്റ് സ. ശ്യാം മൃണാൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണപിള്ള, ജയ്സൺ ജോസഫ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിവറാം കെ.
കെ. (ജില്ലാ പ്രസിഡന്റ്), ലതിൻ പ്രകാശ് (ജില്ലാ സെക്രട്ടറി), മോനിഷ് പി. എം. (ജില്ലാ ട്രഷറർ) എന്നിവരെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ഇതോടൊപ്പം 17 അംഗ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

