സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ, തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളും, ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പിലുണ്ടായ വർദ്ധനവും വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി നൽകിയിട്ടുള്ളതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജൂലൈ 04 (ശനിയാഴ്ച) പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ (CBSE), ഐസിഎസ്ഇ (ICSE) സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

