ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കളിക്കളത്തിന് പുറത്ത് തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളി ഉയരുകയാണ്. അർജന്റീനയെയും നായകൻ ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിന്ന് പുറത്താക്കുന്നതിനായി താൻ പ്രത്യേക മന്ത്രവാദ കർമ്മങ്ങൾ നടത്തിക്കഴിഞ്ഞുവെന്ന് അവകാശപ്പെട്ട് ഘാനയിൽ നിന്നുള്ള ഒരു മന്ത്രവാദി രംഗത്തെത്തിയിരിക്കുന്നു.
നോക്കൗട്ട് ഘട്ടത്തിൽ കേപ് വെർദെ അർജന്റീനയെ അട്ടിമറിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. ഫുട്ബോളിന്റെ തന്ത്രപരമായ വഴികളിലൂടെയല്ല, മറിച്ച് മന്ത്രവാദത്തിലൂടെ അർജന്റീനയെ പരാജയപ്പെടുത്തുമെന്നാണ് ഇദ്ദേഹം വാദിക്കുന്നത്.
കളിക്കളത്തിൽ പന്തിനെ വരുതിയിലാക്കുന്നതിലും എതിരാളികളുടെ പ്രതിരോധപ്പൂട്ട് പൊളിക്കുന്നതിലും മെസ്സിക്ക് അസാമാന്യമായ മികവുണ്ട്. എന്നാൽ, സാധാരണ ഫുട്ബോൾ തന്ത്രങ്ങൾക്ക് അതീതമായ രീതിയിലാണ് മന്ത്രവാദിയുടെ വെല്ലുവിളിയെന്നത് കൗതുകമുണർത്തുന്നു.
ഫുട്ബോൾ മാന്ത്രികന്റെ പാദചലനങ്ങളാണോ അതോ മന്ത്രവാദിയുടെ അവകാശവാദങ്ങളാണോ അവസാനനിമിഷം വിജയിക്കുകയെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

