കൊച്ചി കേന്ദ്രീകരിച്ച് വാടക വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഇടപ്പള്ളി നോർത്ത് പോയ്കാരോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 14.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് അമൽ ഷെൻസൺ (33), അഭിജിത്ത് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി മേഖലയിലെ ജീവനക്കാർ, മെഡിക്കൽ രംഗത്തുള്ളവർ, സിനിമാ പ്രവർത്തകർ എന്നിവർക്ക് ഇവർ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതികളിൽ നിന്നും ലഹരിമരുന്ന് വാങ്ങിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പിടിയിലായ അമൽ ഷെൻസൺ നേരത്തെയും സമാനമായ രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരിമരുന്ന് എത്തിച്ചു നൽകുന്ന എറണാകുളം സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മണ്ണാർക്കാട് എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കാരാകുറുശ്ശി സ്വദേശിയായ മുഹമ്മദ് ഇർഷാദ് (25) എന്നയാളാണ് ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

