കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യാപക പ്രതിഷേധം. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ സ്ഥലംമാറ്റ നടപടിക്കെതിരെ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിന് മുന്നിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് വില്ലേജ് ഓഫിസർമാർ, ഹെഡ് ക്ലർക്കുമാർ എന്നിവരുൾപ്പെടെ അൻപതോളം ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. റവന്യൂ വകുപ്പിന്റെ നിലവിലെ നിയമങ്ങൾ പ്രകാരം ഒരു ഉദ്യോഗസ്ഥൻ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഒരിടത്ത് സേവനമനുഷ്ഠിക്കാൻ അർഹനാണ്.
രണ്ട് വർഷം പൂർത്തിയാകുന്നതിന് മുൻപ് സ്ഥലം മാറ്റം പാടില്ലെന്നിരിക്കെയാണ് അധികൃതർ നടപടിയുമായി മുന്നോട്ട് പോയത്. 2017ലെ ജി.ഒ (പി) നം.
03/27 പ്രകാരം സ്ഥലംമാറ്റങ്ങൾ ഓൺലൈൻ സംവിധാനം വഴിയാണ് നടപ്പാക്കേണ്ടത്. എന്നാൽ, നിലവിലെ സർക്കാർ നിർദേശങ്ങളും ഉത്തരവുകളും അട്ടിമറിക്കാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.
അജിന വ്യക്തമാക്കി. ആറുമാസം പോലും സർവീസ് പൂർത്തിയാക്കാത്തവരും ഭിന്നശേഷിക്കാരായ ജീവനക്കാരും ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വനിതാ ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ കൂട്ടസ്ഥലംമാറ്റം ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും സമരക്കാർ അറിയിച്ചു.
സെൻസസ് പ്രവർത്തനങ്ങൾ, കാലവർഷ മുന്നൊരുക്കങ്ങൾ, കർഷക രജിസ്ട്രേഷൻ, വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് സേവനങ്ങൾ എന്നിവ തടസ്സപ്പെടാൻ ഇത് ഇടയാക്കും. ജില്ലാ പ്രസിഡന്റ് കെ.
ഷിജു അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി റാം മനോഹർ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.
സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സുനിൽകുമാർ, പി.
ഡി. അനിൽകുമാർ, കെആർഡിഎസ്എ സംസ്ഥാന കമ്മിറ്റി അംഗം ടി.
അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. കെആർഡിഎസ്എ ജില്ലാ സെക്രട്ടറി കെ.
അമൃതരാജ് നന്ദി പ്രകാശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

