ഡൽഹിയിലെ മാളവ്യനഗറിൽ ഉണ്ടായ ദാരുണമായ തീപിടിത്തത്തിൽ വിദേശ പൗരന്മാർ മരണപ്പെട്ട സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തി.
മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളായതിനാൽ, അതത് രാജ്യങ്ങളിലെ എംബസികളുമായി വിദേശകാര്യ മന്ത്രാലയം നിരന്തരമായി ആശയവിനിമയം നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട
21 പേരിൽ 18 പേരും വിദേശ പൗരന്മാരാണ്. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്.
ഫ്ലോറിഷ് ഇൻ എന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്തം വലിയ സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ, നഗരത്തിലെ മുഴുവൻ ഹോട്ടലുകളിലും കെട്ടിടങ്ങളിലും കർശനമായ അഗ്നിരക്ഷാ സുരക്ഷാ പരിശോധനകൾ നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു.
ലെഫ്റ്റനന്റ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കെട്ടിട
ഉടമകൾക്കും നടത്തിപ്പുകാർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

