സാമ്പത്തിക ഭദ്രത ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിലും ആത്മവിശ്വാസത്തിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് സംബന്ധിച്ച അനുഭവക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് രാജിവെച്ച യുവാവ്, വരുമാനമില്ലാത്ത 60 ദിവസങ്ങൾ നൽകിയ തിരിച്ചറിവുകളെക്കുറിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ @attentionslop വഴി പങ്കുവെച്ചിരിക്കുന്നത്.
ജോലിയിൽ തുടരാൻ പ്രേരിപ്പിച്ച ഘടകങ്ങൾ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദീർഘകാലം രാജി വെക്കാതെ യുവാവ് തുടർന്നത്. ‘അടുത്ത ശമ്പള വർദ്ധനവ്’ അല്ലെങ്കിൽ ‘അടുത്ത ക്വാർട്ടർ’ എന്നിങ്ങനെ സ്വയം സമാധാനം പറഞ്ഞ് കാത്തിരുന്നെങ്കിലും അത്തരം പ്രതീക്ഷകൾക്കൊന്നും മാറ്റം സംഭവിച്ചില്ല.
ഒടുവിൽ മാർച്ച് അവസാനത്തോടെയാണ് അദ്ദേഹം ജോലി രാജിവെക്കാൻ തീരുമാനിച്ചത്. ശമ്പളം ഒരു ലഹരിയായി മാറുന്നു പ്രതിമാസ ശമ്പളം ഒരു വ്യക്തിയുടെ ജീവിതത്തെ നിശബ്ദമായി നിയന്ത്രിക്കുന്ന രീതിയെക്കുറിച്ച് കുറിപ്പിൽ വിശദീകരിക്കുന്നു.
ശമ്പളത്തെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു ‘ലഹരി’ എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്. വീട്ടുവാടക, ദൈനംദിന ചെലവുകൾ, വിനോദങ്ങൾ തുടങ്ങിയവയെല്ലാം പ്രതിമാസ വരുമാനത്തെ അമിതമായി ആശ്രയിക്കുന്നതിനാൽ, വരുമാനം നിലയ്ക്കുമ്പോൾ അത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു.
മാതാപിതാക്കളോട് പണം ചോദിക്കേണ്ടി വരുന്നതിലെ കുറ്റബോധം, ബാങ്ക് ബാലൻസ് ഇടയ്ക്കിടെ പരിശോധിക്കൽ തുടങ്ങിയ പ്രതിസന്ധികൾ ഈ കാലയളവിൽ നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തെ വിലയിരുത്താനുള്ള അവസരം കൃത്യമായി ശമ്പളം ലഭിക്കുമ്പോൾ ജോലിയിലെ സംതൃപ്തിയെക്കുറിച്ച് ചിന്തിക്കാൻ പോലും പലർക്കും സാധിക്കാറില്ല.
പതിവ് ശീലങ്ങൾ ജീവിതത്തെ സംബന്ധിച്ച വലിയ കാഴ്ചപ്പാടുകളെ മറയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചക്രവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ മാത്രമാണ് സ്വന്തം ജീവിതരീതിയെ വസ്തുനിഷ്ഠമായി വിലയിരുത്താൻ സാധിക്കുന്നത്.
ഈ അനുഭവക്കുറിപ്പിന് താഴെ സമാനമായ കരിയർ അനുഭവങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തൊഴിൽ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, ഭാവിയിലെ പ്രതിസന്ധികൾ മുന്നിൽ കണ്ട് മതിയായ സാമ്പത്തിക കരുതലുകൾ അല്ലെങ്കിൽ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഉറപ്പാക്കിയ ശേഷം മാത്രം തീരുമാനങ്ങൾ എടുക്കണമെന്ന ഉപദേശവും ഉയർന്നുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

