പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതിനിടെ നിർണ്ണായക തീരുമാനവുമായി തൃണമൂൽ കോൺഗ്രസ് നേതൃത്വം. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ടതായി ഔദ്യോഗികമായി അറിയിച്ചു.
ഇതിനു പുറമെ, പാർട്ടിയുടെ കീഴിലുള്ള മുഴുവൻ പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും എക്സ് പ്ലാറ്റ്ഫോമിലൂടെ നേതൃത്വം വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും, ഇതിനെത്തുടർന്ന് പുതിയ കമ്മിറ്റികൾ രൂപീകരിക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഈ നടപടിക്ക് തൊട്ടുമുമ്പായി വലിയൊരു രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനത്ത് രൂപപ്പെട്ടിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട
നിയമസഭാംഗം ഋതബ്രത ബാനർജിക്ക് പിന്തുണയുമായി 58 ഓളം ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് നേതൃത്വം സംഘടനാരംഗത്ത് കർശനമായ അഴിച്ചുപണിക്ക് മുതിർന്നത്.
പാർട്ടിയുടെ സംഘടനാ സംവിധാനത്തെ അടിമുടി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് നേതൃത്വം സൂചിപ്പിച്ചു. “പാർട്ടി അതിന്റെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികളെ പുതിയ വീര്യത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടാൻ” തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

