ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. ഔദ്യോഗിക സംവിധാനങ്ങൾ വഴി നൽകിയ നെയ്യിന് പകരം ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് വിപണനം ചെയ്തതായാണ് പ്രാഥമിക കണ്ടെത്തൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനും തമ്മിലുള്ള കരാർ പ്രകാരം 540 രൂപ നിരക്കിലാണ് 2 ലക്ഷം ലീറ്റർ നെയ്യ് വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ, നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ വിതരണം ചെയ്ത 1.50 ലക്ഷം ലീറ്റർ നെയ്യിന്റെ കാര്യത്തിൽ ഗുരുതരമായ ദുരൂഹതകൾ ഉയർന്നിട്ടുണ്ട്.
പൊതുവിപണിയിൽ 720 രൂപ വിലയുള്ള മിൽമ നെയ്യിന് പകരം, തമിഴ്നാട്ടിൽ നിന്നും 350 രൂപ നിരക്കിൽ ലഭിക്കുന്ന കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച് മിൽമയുടെ ലേബലിൽ മറിച്ചുവിറ്റ് വലിയ ലാഭം കൊയ്തതായാണ് ആരോപണം. ക്രമക്കേട് സൂചിപ്പിക്കുന്ന പ്രധാന കാരണങ്ങൾ: 1.
ഗതാഗത കരാറിലെ അസ്വാഭാവികത: സന്നിധാനത്തേക്കും പമ്പയിലേക്കും നെയ്യ് എത്തിക്കുന്നതിനായി നൽകിയ കരാർ നിരക്കിൽ വൻ വ്യത്യാസമാണുള്ളത്. 15 ലീറ്റർ ടിന്നിന് 19 രൂപ നിരക്കിലാണ് കരാർ ഉറപ്പിച്ചത്.
എന്നാൽ, ഇതേ ടെൻഡറിൽ പങ്കെടുത്ത മറ്റൊരു ഏജൻസി 44 രൂപയാണ് നിരക്ക് രേഖപ്പെടുത്തിയത്. വലിയ തുക ലാഭിക്കാൻ വേണ്ടി, ഇ-ടെൻഡർ ഒഴിവാക്കി 50,000 ലീറ്ററിന്റെ ചെറിയ കരാറുകളാക്കി വിഭജിച്ചാണ് അട്ടിമറി നടത്തിയത്.
2. വാഹനങ്ങളുടെ രേഖകൾ: പത്തനംതിട്ട
ഡെയറിയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച മൂന്ന് വാഹനങ്ങളും തമിഴ്നാട് റജിസ്ട്രേഷനിലുള്ളവയാണ്. കഴിഞ്ഞ രണ്ടു വർഷമായി ഈ വാഹനങ്ങൾ ഒരു ഇ-വേ ബിൽ പോലും ഹാജരാക്കാതെയാണ് സർവീസ് നടത്തുന്നതെന്നാണ് വിവരം.
50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുപോകുമ്പോൾ ഇ-വേ ബിൽ നിർബന്ധമാണ്. 3.
ബാച്ച് നമ്പർ വിവാദം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐ) പരിശോധനയിൽ വിതരണം ചെയ്ത 1.50 ലക്ഷം ലീറ്റർ നെയ്യിനും ഒരേ ബാച്ച് നമ്പർ ആണെന്ന് കണ്ടെത്തിയത് ദുരൂഹമാണ്. സാധാരണയായി 5,000 ലീറ്റർ നെയ്യിന് മാത്രമാണ് ഒരു ബാച്ച് നമ്പർ നൽകുക.
പരിശോധനകൾ ഒഴിവാക്കുന്നതിനായി ബോധപൂർവം ഒരേ ബാച്ച് നമ്പർ രേഖപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ഈ അഴിമതിയിൽ ഉൾപ്പെട്ട
ഉദ്യോഗസ്ഥരെയും ഏജൻസികളെയും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

