സോഷ്യൽ മീഡിയയുടെ കാലത്ത് താരങ്ങളുടെ പരാമർശങ്ങൾ അതിവേഗം ചർച്ചയാകുന്നതും ട്രോളുകൾക്ക് വിധേയമാകുന്നതും പതിവ് കാഴ്ചയാണ്. അത്തരത്തിൽ നടൻ ജയറാം നൽകിയ രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ വന്ന പരാമർശങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രശസ്ത മലയാള ചലച്ചിത്രം ട്വന്റി 20-യുടെ ക്ലൈമാക്സ് രംഗത്ത് മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി എന്നിവർക്കൊപ്പം താൻ എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്നതിനെക്കുറിച്ച് തമിഴ്, മലയാളം അഭിമുഖങ്ങളിൽ താരം പറഞ്ഞ രണ്ട് വ്യത്യസ്ത കാരണങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മലയാളം അഭിമുഖത്തിൽ താൻ അന്ന് ശബരിമല തീർത്ഥാടനത്തിന് പോയതുകൊണ്ടാണ് ആ രംഗത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നതെന്ന് പറഞ്ഞ താരം, തമിഴ് അഭിമുഖത്തിൽ പറഞ്ഞത് ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട
തിരക്കുകൾ കാരണമാണെന്നാണ്. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സംവിധായകനും നടനുമായ എം.എ.
നിഷാദ് രംഗത്തെത്തി. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ ജയറാമിനെതിരെ രൂക്ഷമായ പരിഹാസമാണുള്ളത്.
“മേട്ടൻ..ഇങ്ങളൊരു സംഭവമല്ല..പ്രസ്ഥാനമാണ്..എനിക്കെന്നും ഇദ്ദേഹമൊരു കൗതുകമാണ്. പ്രത്യേകിച്ച് ഇദ്ദേഹത്തിന്റ്റെ അഭിമുഖങ്ങൾ.
പാഠ്യ വിഷയമാക്കേണ്ടവയാണ്. എന്ത് മനോഹരമായിട്ടാണ് അദ്ദേഹം വിനയം അഭിനയിക്കുന്നത്.
അത് അഭിനയമാണെന്ന് കാണുന്നവർക്ക് മനസ്സിലാകുന്നൂ. എന്നതാണ് ഹൈലൈറ്റ്.
(മൂപ്പർക്കൊഴിച്ച്). എന്തായാലും ബി ജി എം ”പാ പ മാ”വേണം.
അതാണ് അതിന്റ്റെ ഒരിത്..” എന്നിങ്ങനെയാണ് എം.എ. നിഷാദ് പ്രതികരിച്ചത്.
ഉർവശിയും ജയറാം 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന പരിമള ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് ഈ പിഴവ് സംഭവിച്ചത്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായപ്രകടനങ്ങളാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

