ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി ജൂൺ 2026 ആൻഡ്രോയിഡ് ഫീച്ചർ ബണ്ടിൽ ഔദ്യോഗികമായി പുറത്തിറക്കി. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വ്യക്തിഗത ആവശ്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ സംവിധാനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത.
തട്ടിപ്പ് കോളുകൾ തടയാൻ പുതിയ സാങ്കേതികവിദ്യ
ഏറ്റവും ശ്രദ്ധേയമായ മാറ്റം ‘ഫോൺ ബൈ ഗൂഗിൾ’ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫേക്ക് കോൾ ഡിറ്റക്ഷൻ ആണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ വരുന്ന വ്യാജ കോളുകളെ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും.
ആർസിഎസ് (RCS) സാങ്കേതികവിദ്യയുടെ സഹായത്തോടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ ഹാൻഡ്ഷേക്ക് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് ഗൂഗിളിന്റെ വിശദീകരണം ഇങ്ങനെയാണ്: “If their real device says, ‘I’m not making a call right now,’ you’ll get a warning on your screen advising you to hang up immediately.
This proactive alert helps you avoid falling victim to deepfake impersonation and call spoofing in real time.” ആൻഡ്രോയിഡ് 12-ന് മുകളിലുള്ള പതിപ്പുകളിലാണ് ഈ സുരക്ഷാ സംവിധാനം ലഭ്യമാവുക. സർക്കിൾ ടു സെർച്ചിൽ പുതിയ മാറ്റങ്ങൾ
ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് (Circle to Search) ടൂളിൽ വസ്ത്രധാരണ രീതികൾ പെട്ടെന്ന് കണ്ടെത്താനുള്ള സൗകര്യം കൂട്ടിച്ചേർത്തു.
ചിത്രങ്ങളിൽ കാണുന്ന വസ്ത്രങ്ങളെയും അനുബന്ധ വസ്തുക്കളെയും ഒരേസമയം തിരിച്ചറിയാനും അവ ഓൺലൈനിൽ ലഭ്യമാണോ എന്ന് പരിശോധിക്കാനും ഇനി സാധിക്കും. “From tops to footwear and everything in between, Circle to Search finds every item in an outfit all at once, so you don’t have to track them down piece by piece,” എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ഗൂഗിൾ ഫോട്ടോസ് വാർഡ്രോബ്
ഉപയോക്താക്കളുടെ ഗൂഗിൾ ഫോട്ടോസ് ലൈബ്രറിയിലെ ചിത്രങ്ങളിൽ നിന്ന് വസ്ത്രങ്ങളെ തരംതിരിച്ച് ഒരു വെർച്വൽ വാർഡ്രോബ് ഒരുക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. വസ്ത്രങ്ങൾ പരീക്ഷിച്ചു നോക്കാനും മികച്ച കോമ്പിനേഷനുകൾ കണ്ടെത്താനും ഇത് അവസരമൊരുക്കും.
അടുത്തയാഴ്ച മുതൽ യുഎസ്, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാകും. ഇതിനോടൊപ്പം കുട്ടികൾക്കായുള്ള പേഴ്സണൽ സേഫ്റ്റി ആപ്പ് വിപുലീകരണവും, ഗൂഗിൾ പ്ലേ ബുക്സിൽ ‘ക്യാച്ച് മി അപ്പ്’, ‘ബുക്ക് ഇൻസൈറ്റ്സ്’ എന്നീ പുതിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്വിക്ക് ഷെയർ (QuickShare) സേവനം കൂടുതൽ സ്മാർട്ട്ഫോണുകളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

