കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി (CWC) അംഗമായി നിയമിച്ചു. പാർട്ടി ഹൈക്കമാൻഡുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് ഒടുവിലാണ് ഈ തീരുമാനം.
ഇന്നലെ ഡൽഹിയിലെത്തിയ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും പാർട്ടി നേതൃത്വവുമായി വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്ന് വൈകിട്ട് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡി.കെ.
ശിവകുമാറിനൊപ്പം പുതിയ മന്ത്രിസഭയും അധികാരമേൽക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ.
യതീന്ദ്ര, മലയാളികളായ കെ.ജെ. ജോർജ്, യു.ടി.
ഖാദർ എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടും. ആദ്യഘട്ടത്തിൽ 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക.
ഈ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തേക്കും.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനം രാജ്യസഭയിലേക്കും നിയമനിർമാണ കൗൺസിലിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷമേ ഉണ്ടാകൂ.
ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ജി. പരമേശ്വര, മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ എന്നിവർ ഇതിനകം അവകാശവാദങ്ങൾ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

