തമിഴ്നാട്ടിലെ ജോലാർപേട്ടയ്ക്ക് സമീപം റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി പാളം തെറ്റിയതിനെ തുടർന്ന് ചെന്നൈ – ബെംഗളൂരു ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
അറ്റകുറ്റപ്പണികൾക്കായി ജോലാർപേട്ടയിലെ കോച്ച് മെയിന്റനൻസ് യാർഡിൽ നിർത്തിയിട്ടിരുന്ന ഏഴ് ഒഴിഞ്ഞ കോച്ചുകളാണ് യാതൊരുവിധ നിയന്ത്രണവുമില്ലാതെ മുന്നോട്ട് നീങ്ങിയത്. എൻജിൻ ഘടിപ്പിക്കാത്ത ഈ ഏഴ് കോച്ചുകൾ ഏകദേശം ആറ് കിലോമീറ്ററോളം ദൂരം മുന്നോട്ട് സഞ്ചരിച്ച ശേഷമാണ് പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റിയത്.
സംഭവത്തെ തുടർന്ന് സമയോചിതമായ ഇടപെടലുണ്ടായത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. യാത്രാ തടസ്സമുണ്ടായ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

