അകത്തേത്തറയിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ നടക്കാവ് റെയിൽവേ മേൽപാലം ഭാരപരിശോധന പൂർത്തിയാക്കി എത്രയും വേഗം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി നാട്ടുകാരും യാത്രക്കാരും രംഗത്ത്. നിലവിൽ പാലത്തിന്റെ 95 ശതമാനത്തോളം പണികളും പൂർത്തിയായിക്കഴിഞ്ഞു.
പാലത്തിന്റെ ടാറിങ് ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വശങ്ങളിലെ സംരക്ഷണ ഭിത്തികളുടെ പെയിന്റിങ് ജോലികൾ പുരോഗമിക്കുകയാണ്.
ഇത് പൂർത്തിയായാൽ ഒരു ദിവസം കൊണ്ട് റോഡ് മാർക്കിങ് നടപടികൾ തീർക്കാൻ സാധിക്കും. പ്രധാന സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും, വശങ്ങളിലെ നടപ്പാതയുടെ സംരക്ഷണ ഭിത്തിയുടെ പണികൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
ഭാരപരിശോധന
റോഡ് മാർക്കിങ് ജോലികൾ അവസാനിക്കുന്ന മുറയ്ക്ക് പാലത്തിൽ ഭാരപരിശോധന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി പാലക്കാട് ഐഐടിയുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്.
ഇതിനുള്ള ഫണ്ട് അനുവദി കിട്ടുന്ന മുറയ്ക്ക് നടപടികൾ വേഗത്തിലാക്കാനാണ് നീക്കം. ഭാരപരിശോധന സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടറും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഭാരപരിശോധന വിജയകരമായി പൂർത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി ലഭിച്ചാൽ ഉടൻ തന്നെ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കും. വശങ്ങളിലെ കൈവരികളുടെ നിർമാണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
എല്ലാ നിർമാണ ജോലികളും പൂർൂർത്തിയാക്കി വിപുലമായ ഉദ്ഘാടനത്തിനായി കാത്തിരുന്നാൽ അത് യാത്രക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. രഥോത്സവം വരുന്നു
വരുന്ന കൽപാത്തി രഥോത്സവത്തോട് അനുബന്ധിച്ചെങ്കിലും പാലത്തിലൂടെയുള്ള ഗതാഗതം അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
ഈ മാസം 7 മുതൽ 17 വരെയാണ് കൽപാത്തി രഥോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ കൊടിയേറ്റത്തിന് ശേഷമെങ്കിലും പാലത്തിലൂടെ താൽക്കാലികമായി വാഹന ഗതാഗതത്തിന് അനുമതി നൽകിയാൽ അത് പ്രദേശത്തെ യാത്രാക്കുരുക്കിന് വലിയൊരു പരിഹാരമാകും.
ഔദ്യോഗിക ഉദ്ഘാടനത്തിന്റെ പേരിൽ യാത്രാനുമതി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

