മധ്യപ്രദേശിലെ ഇൻഡോറിൽ ആർഎസ്എസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിന് തുടക്കമായി. സർസംഘചാലക് മോഹൻ ഭാഗവത് അടക്കമുള്ള ഉന്നത നേതാക്കൾ യോഗത്തിൽ സന്നിഹിതരാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും മൂന്ന് ദിവസം നീളുന്ന ഈ നിർണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇൻഡോറിലെ ഡാലി കോളേജാണ് യോഗത്തിന് വേദിയായിരിക്കുന്നത്.
മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ എന്നിവർക്കൊപ്പം 11 ക്ഷേത്രങ്ങളിൽ നിന്നും 46 പ്രാന്തങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കളും ചർച്ചകളിൽ പങ്കാളികളാകുന്നുണ്ട്. മധ്യപ്രദേശിൽ തുടർച്ചയായ രണ്ടാം വർഷമാണ് ദേശീയ നിർവാഹക സമിതി യോഗം ചേരുന്നത്.
കഴിഞ്ഞ വർഷം ജബൽപൂരിലായിരുന്നു യോഗം സംഘടിപ്പിച്ചത്. യുവാക്കളുടെ സമരം, എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾ, ചോദ്യപേപ്പർ ചോർച്ച മുതലായ സമകാലിക വിഷയങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാകും.
സമൂഹമാധ്യമങ്ങളിലൂടെ അടക്കം യുവാക്കളുമായി സംഘടനയുടെ ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ പ്രത്യേകം വിലയിരുത്തും. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് ഈ ഉന്നതതല യോഗം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്.
മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷം ബുധനാഴ്ച യോഗത്തിന്റെ അന്തിമ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

