മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ജയിൽ നിറയ്ക്കൽ സമരത്തിന് മുംബൈയിൽ തുടക്കമായി. ശിവാജി പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന സി.ജെ.പി പ്രതിഷേധം 2.0 എന്ന സമര പരിപാടിക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമരത്തിനിടയിൽ കൗതുകകരമായ സംഭവങ്ങളും അരങ്ങേറി. പ്രതിഷേധത്തിനിടയിൽ പാറ്റകൾ മുംബൈ പൊലീസിനെ പിന്തുണച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ മുഴക്കുകയുണ്ടായി.
“മുംബൈ പൊലിസ് വീ ലവ് യൂ, മീഡിയ വീ ലവ് യൂ” എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. നേരത്തെ പ്രഖ്യാപിച്ചതുപോലെ ശിവാജി പാർക്കിൽ ഒത്തുകൂടുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

