കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം.
ഇന്നലെ ഇദ്ദേഹത്തെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴിയിൽ വ്യക്തതക്കുറവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് യുവാക്കൾ ഓഫീസിൽ എത്തിയെന്നും വിവാഹത്തിന്റെ രേഖകൾ മൊബൈൽ ഫോണിലേക്ക് അയച്ചു നൽകിയെന്നുമാണ് ആന്റോ അഗസ്റ്റിൻ പൊലീസിന് നൽകിയ മൊഴി.
ഈ മൊബൈൽ ഫോൺ റെയ്ഡിനിടെ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാജു പി നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില കാരണങ്ങളാൽ പിന്നീട് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

