കാലിഫോർണിയയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക നടപടിയുമായി പൊലീസ്.
കേസിൽ പ്രതിയായ അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മനപ്പൂർവമായ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തൃശൂർ മുടിക്കോട് സ്വദേശിനിയായ അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാൽ പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങളിൽ നിന്നുള്ള വിവരം.
അതേസമയം, കൊല്ലപ്പെട്ട അഞ്ജനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി ബന്ധുക്കൾക്ക് ഔദ്യോഗികമായി വിവരം ലഭിച്ചു.
തുടർന്ന് ഭർത്താവിന് മൃതദേഹം കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കഴിഞ്ഞ മാസം 28-ാം തീയതി ശനിയാഴ്ചയാണ് തൃശൂർ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കൾക്ക് അവരുടെ മരണവിവരം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

