ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ഫസ്റ്റ് ക്ലാസ് പരമ്പരയ്ക്കായി ഇന്ത്യ എ ടീം പര്യടനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 24 മുതല്‍ ക്രിസ്റ്റ്ചര്ച്ചിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
സീനിയര്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും യുവതാരങ്ങള്‍ക്ക് മികച്ച മത്സര പരിചയം നേടാനും ഈ റെഡ്-ബോള്‍ മത്സരങ്ങള്‍ സഹായിക്കും. രാജ്യത്തെ മുന്‍നിര ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ പ്ലങ്കറ്റ് ഷീല്‍ഡിന്റെ 101-ാം സീസണ് പ്രഖ്യാപിച്ചുകൊണ്ടാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യ എ ടീമിന്റെ പര്യടനവും ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ 24 മുതല്‍ ക്രിസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കുന്ന നാല് ദിവസത്തെ മൂന്ന് മത്സരങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങള്‍ സമ്മാനിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന പര്യടനത്തില്‍ അഞ്ച് ടി20കളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്.
നവംബര്‍ 19 മുതല്‍ 23 വരെ വെല്ലിംഗ്ടണിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ക്രിസ്റ്റ്ചര്‍ച്ചില്‍ നടക്കും.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 3-0ത്തിന് ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് ഇറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

